---
title: "അഭ്യാസങ്ങൾ പലതരം ; ഓടുന്ന കാറിലിരുന്ന് റോഡിലേക്ക് മൂത്രമൊഴിച്ച യുവാക്കൾ , കേസ്"
english_title: "Various exercises; Youths who urinated on the road while sitting in a moving car, case filed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322456/Various exercises; Youths who urinated on the road while sitting in a moving car, case filed"
published_at: "2025-10-25T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc637115894_1000372196.png"
keywords: []
---

# അഭ്യാസങ്ങൾ പലതരം ; ഓടുന്ന കാറിലിരുന്ന് റോഡിലേക്ക് മൂത്രമൊഴിച്ച യുവാക്കൾ , കേസ്

> **Lead Summary:** റോഡിലിറങ്ങി പലതരത്തിലുള്ള അഭ്യാസങ്ങൾ കാണിക്കുന്നവരെ കൈകാര്യം ചെയ്ത് പൊലീസിന് ശീലമുണ്ട്.

## Article Content

റോഡിലിറങ്ങി പലതരത്തിലുള്ള അഭ്യാസങ്ങൾ കാണിക്കുന്നവരെ കൈകാര്യം ചെയ്ത് പൊലീസിന് ശീലമുണ്ട്.

എന്നാൽ ഓടുന്ന കാറിലിരുന്ന് റോഡിലേക്ക് മൂത്രമൊഴിച്ച യുവാക്കളെ കണ്ട് അമ്പരന്നിരിക്കുകയാണ് ഗുരുഗ്രാം പൊലീസ്. പിന്നാലെയുള്ള വാഹനത്തിലുള്ളവരാണ് ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയത്.

ഹരിയാന സ്വദേശികളായ മോഹിത് (23), അനൂജ് (25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മോഹിതാണ് സംഭവ സമയത്ത് കാറോടിച്ചിരുന്നത്. സൈഡ് സീറ്റിലിരുന്ന അനൂജ് ഥാറിന്റെറെ വാതിൽ തുറന്ന ശേഷം അതിൽ ചവിട്ടി നിന്ന് റോഡിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. തിരക്കേറിയ സമയമായിരുന്നുവെന്ന് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനം അലക്ഷ്യമായി ഓടിച്ചെന്ന കുറ്റമാണ് മോഹിതിനെതിരെ ചുമത്തിയിരിക്കുന്നത്.

പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനുള്ള വകുപ്പുകളാണ് അനൂജിനെതിരെയുള്ളത്. ഥാറോടിച്ച മോഹിത് കൊലക്കേസിലുൾപ്പടെ പ്രതിയാണെന്നും 2022 ഡിസംബറിലാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയതെന്നും പൊലീസ് വക്താവ് സന്ദീപ് കുമാർ വെളിപ്പെടുത്തി. ഇരുവരെയും വിശദമായി ചോദ്യം ചെയ്‌തുവരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322456/Various exercises; Youths who urinated on the road while sitting in a moving car, case filed)